സലാല – ഖരീഫ് ദോഫാർ സീസൺ 2023 നോട് അനുബന്ധിച്ച് സലാലയിലെ അൽ നസീം വാട്ടർ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് നൽകി.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദും ദോഫാർ മുനിസിപ്പാലിറ്റി മേധാവി ഡോ. അഹമ്മദ് ബിൻ മൊഹ്‌സെൻ അൽ ഗസ്സാനിയും ചേർന്ന് സഹേൽ ആറ്റിൻ പരിസരത്തുള്ള പാർക്ക് സന്ദർശിച്ചു. 40,000 ചതുരശ്ര അടിയാണ് പാർക്കിന്റെ വിസ്തീർണ്ണം.
ഈ പദ്ധതിയെ മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള സംയോജിത വാട്ടർ പാർക്ക് ആദ്യത്തേതാണ്, രണ്ടാമത്തേതിൽ ഒരു മിനി മൃഗശാലയും മൂന്നാമത്തേതിൽ വിനോദ പ്രവർത്തനങ്ങൾക്കായി ഒരു പാർക്ക് സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. വിവിധ പ്രായ വിഭാഗങ്ങളെയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.