ഒമാനിലെ സ്വകാര്യ സന്ദർശനം പൂർത്തിയാക്കി കിരീടാവകാശി

മസ്‌കറ്റ് – കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഒമാനിലെ സ്വകാര്യ സന്ദർശനം പൂർത്തിയാക്കി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഒമാനും സൗദി അറേബ്യയും തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തമാക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു കൂടിക്കാഴ്ചയിലെ ചർച്ചകൾ നടത്തിയത്.
പരസ്പര താൽപ്പര്യമുള്ള വിവിധ മേഖലകളിലുടനീളം സഹകണം വർദ്ധിപ്പിക്കുന്നതിന് ചർച്ചകൾക്ക് പ്രത്യേക ഊന്നൽ നൽകിയിരുന്നു.

ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും പ്രാദേശിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.