ഒമാനിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ നൽകി തുടങ്ങുന്നു

മസ്‌കറ്റ്: 60 വയസ്സിനു മുകളിലുള്ളവർക്കും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ഇന്ന് സെപ്റ്റംബർ 18 തിങ്കളാഴ്ച മുതൽ സീസണൽ ഇൻഫ്ലുവൻസ വാക്‌സിൻ നൽകും. ഗുരുതരമായി ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഇൻഫ്ലുവൻസ അണുബാധ ഉണ്ടാകാതിരിക്കാൻ, സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കാൻ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലേക്ക് എത്തിച്ചേരാൻ മേൽപ്പറഞ്ഞ ഗ്രൂപ്പുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

നിലവിൽ ഈ ഗ്രൂപ്പിൽ ഉൾപ്പെടാത്ത പൗരന്മാർക്കും കമ്മ്യൂണിറ്റിയിലെ താമസക്കാർക്കും വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വകാര്യ ആരോഗ്യ മേഖലയിൽ ലഭ്യമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.