റുസൈൽ-ബിഡ്ബിഡ് റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുന്നു

മസ്‌കത്ത് – റുസൈൽ-ബിഡ്ബിഡ് റോഡിലൂടെയുള്ള ഗതാഗതം സെപ്റ്റംബർ 18 അർദ്ധരാത്രി മുതൽ താൽക്കാലികമായി വഴിതിരിച്ചുവിടുന്നു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, റോയൽ ഒമാൻ പോലീസ് ട്രാഫിക് ഡിപ്പാർട്ട്‌ന്റുമായി സഹകരിച്ചാണ് താൽക്കാലികമായി വഴിതിരിച്ചുവിടുന്നത്. റോഡ് വിപുലീകരണ പദ്ധതി പൂർത്തിയാകുന്നതുവരെ ഫഞ്ച ഏരിയയിലെ നിസ്‌വ വഴി താൽക്കാലികമായി വഴിതിരിച്ചുവിടുമെന്ന് മന്ത്രാലയം ഓൺലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഡ്രൈവർമാരോട് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.