തെരഞ്ഞെടുപ്പ് ആപ്പിന്റെ രണ്ടാം വേർഷൻ അവതരിപ്പിച്ച് മന്ത്രാലയം

മസ്‌കറ്റ്: തെരഞ്ഞെടുപ്പ് ആപ്പിന്റെ രണ്ടാം പതിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പത്താമത് ശൂറ കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് “ഇൻതാഖിബ്” എന്ന ഇലക്‌ട്രോണിക് ആപ്ലിക്കേഷന്റെ സെക്കന്റ് വേർഷൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.

നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ഡിജിറ്റൽ ട്രാൻസിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ സേവനങ്ങളും പ്രോഗ്രാമുകളും ഡിജിറ്റലൈസ് ചെയ്യുന്നതിലേക്ക് ആഭ്യന്തര മന്ത്രാലയം നീങ്ങുകയാണെന്ന് സയ്യിദ് ഹമൂദ് പറഞ്ഞു. പൗരന്മാർക്ക് നൽകുന്ന സേവനങ്ങളെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പ്രയോഗം പദ്ധതി ഉറപ്പാക്കുന്നു, കൂടാതെ സ്ഥാനാർത്ഥികളുടെയും വോട്ടർമാരുടെയും പങ്കാളിത്തം ഒരുപോലെ സുഗമമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബധിരർക്കും മൂകർക്കും വോട്ടിംഗ് ഘട്ടങ്ങൾ വിശദീകരിക്കുന്നതിന് ഓഡിയോ റീഡിംഗ് ഫീച്ചർ ആപ്ലിക്കേഷനിൽ ലഭ്യമാണ്.