ഒമാന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: യെമനിലെ അൽ മഹ്‌റ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് സ്ഥിതി ചെയ്യുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലും അൽ വുസ്തയുടെ തെക്കൻ ഭാഗങ്ങളിലും അടുത്ത ഏതാനും മണിക്കൂറുകളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണം മുന്നറിയിപ്പ് നൽകി.

കേന്ദ്രത്തിന് ചുറ്റും കാറ്റിന്റെ വേഗത 34 മുതൽ 50 നോട്ടുകൾ വരെയാകുമെന്നാണ് കണക്കാക്കുന്നത്. ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളും മലനിരകളും മരുഭൂമിയുടെ ചില ഭാഗങ്ങളും കനത്ത മഴയ്ക്കും വാടികളുടെ ഒഴുക്കിനും സാക്ഷ്യം വഹിക്കും.

പരമാവധി മുൻകരുതലുകൾ എടുക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാവർക്കും നിർദ്ദേശം നൽകി. കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.