ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു

മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു. എറണാകുളം തമ്മനം, വൈറ്റില സ്വദേശി വാഴപ്പിള്ളി വീട്ടില്‍ ഫിറോസ് ബാബു (30) ആണ് മരിച്ചത്.

ഒമാനിലെ അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുഖമിനടുത്ത് വെച്ചുണ്ടായ വാഹനപകടത്തിലാണ് ഫിറോസ് മരണെപ്പട്ടത്. ഗാലയിലെ ഒമാന്‍ ഫിഷറീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: നൗഷാദ്, മാതാവ്: ഷംല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപേകാനുള്ള നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.