അൽ-ഫഖൂറ സ്‌കൂളിൽ നടന്ന ആക്രമണത്തിൽ അപലപിച്ച് ഒമാൻ

മസ്‌കത്ത്: ഐക്യരാഷ്ട്രസഭയുമായി ബന്ധമുള്ള അൽ-ഫഖൂറ സ്‌കൂളിൽ നടന്ന ഹീനമായ കൂട്ടക്കൊല ഉൾപ്പെടെ പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ ഒമാൻ സുൽത്താനേറ്റ് അപലപിച്ചു.

ആക്രമണത്തിൽ ഗാസ മുനമ്പിൽ നിന്ന് പലായനം ചെയ്ത നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
രക്തസാക്ഷികളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപികട്ടെയെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രയേലിന്റെ ആക്രമണവും സിവിലിയൻമാർക്കെതിരായ കുറ്റകൃത്യങ്ങളും തടയുന്നതിന് പ്രായോഗിക നടപടികൾ കൈക്കൊള്ളാനും ഉപരോധം ഏർപ്പെടുത്താനും അന്താരാഷ്ട്ര സമൂഹത്തോട് ഒമാൻ ആഹ്വാനം ചെയ്തു.