ഒമാൻ ഡെവലപ്‌മെന്റ് ബാങ്ക് പുനഃക്രമീകരിക്കുന്നു

മസ്‌കറ്റ്: ഒമാൻ ഡെവലപ്‌മെന്റ് ബാങ്ക് പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുൽത്താൻ ഹൈതം ബിൻ താരിഖ് പുതിയ ഉത്തരവ് (84/2023) പുറപ്പെടുവിച്ചു. “ഒമാൻ ഡെവലപ്‌മെന്റ് ബാങ്ക്” എന്ന പേര് “ഡെവലപ്‌മെന്റ് ബാങ്ക്” എന്ന് ഭേദഗതി ചെയ്യുമെന്നും ബൈലോയിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാണെന്നും ആർട്ടിക്കിൾ (1) വ്യവസ്ഥ ചെയ്യുന്നു.

രാജകീയ ഉത്തരവ് 18/2019 പ്രകാരം പുറപ്പെടുവിച്ച വാണിജ്യ കമ്പനികളുടെ നിയമത്തിന് അനുസൃതമായി ഡവലപ്‌മെന്റ് ബാങ്ക് അതിന്റെ ആർട്ടിക്കിൾ ഓഫ് അസോസിയേഷനുകൾ തയ്യാറാക്കുമെന്ന് ആർട്ടിക്കിൾ (2) ൽ പറയുന്നു. ഈ ഉത്തരവും അതിനോട് ചേർന്നുള്ള ബൈലോയിലെയും വ്യവസ്ഥകൾ അത് നടപ്പിലാക്കുന്ന തീയതിക്ക് മുമ്പ് ഉണ്ടാകുന്ന അവകാശങ്ങളെയോ ബാധ്യതകളെയോ മുൻവിധികളാക്കില്ല എന്നാണ് ആർട്ടിക്കിൾ (3) പ്രസ്‌താവിക്കുന്നത്.

ആർട്ടിക്കിൾ (4)-ൽ പറയുന്നത്, ധനകാര്യ മന്ത്രി ഈ ഉത്തരവിനോട് അനുബന്ധിച്ചുള്ള ബൈലോയുടെ എക്സിക്യൂട്ടീവ് റെഗുലേഷൻ, അത് നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ സഹിതം പുറപ്പെടുവിക്കേണ്ടതാണ്. അതുവരെ, നിലവിലുള്ള നിയന്ത്രണങ്ങളും തീരുമാനങ്ങളും ഈ ഡിക്രിയിലോ അതിനോട് ചേർന്നിട്ടുള്ള ബൈലോയിലോ യാതൊരു മുൻവിധിയുമില്ലാതെ പ്രയോഗിക്കുന്നത് തുടരും.

ആർട്ടിക്കിൾ (5) ഈ ഉത്തരവിനും അറ്റാച്ച് ചെയ്ത ബൈലോയ്ക്കും വിരുദ്ധമായതോ അവയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായതോ ആയ എല്ലാം റദ്ദാക്കുന്നു.

ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും അത് പ്രസിദ്ധീകരിച്ച തീയതിയുടെ അടുത്ത ദിവസം മുതൽ നടപ്പിലാക്കുകയും ചെയ്യുമെന്നാണ് ആർട്ടിക്കിൾ (6) പറയുന്നത്.