ഒമാൻ സുൽത്താൻ മുസന്ദം ഗവർണറേറ്റിലെത്തി

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് മുസന്ദം ഗവർണറേറ്റിലെത്തി. സാമൂഹികവും സാമ്പത്തികവുമായ വികസനം പരിശോധിക്കുന്നതിനും ഷെയ്‌ഖുമാർ, പ്രമുഖർ, ഒമാൻ കൗൺസിൽ അംഗങ്ങൾ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, വ്യവസായികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായാണ് അദ്ദേഹം ഇവിടെയെത്തിയത്.