കുതിരപ്പന്തയത്തിൽ കപ്പ് നേടി ‘ഫലാഹ്’

ഇബ്രി: സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ പ്രതിനിധിയായി സയ്യിദ് തൈമൂർ ബിൻ അസദ് അൽ സെയ്ദ് റോയൽ കാവൽറിയുടെ വാർഷിക കുതിരപ്പന്തയത്തിന് അധ്യക്ഷത വഹിച്ചു.

അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ വിലായത്തിലാണ് അറേബ്യൻ കുതിരകളുടെ മത്സരങ്ങൾ നടന്നത്. റോയൽ കാവൽറി പ്രതിനിധീകരിക്കുന്ന റോയൽ കോർട്ട് അഫയേഴ്‌സ് ആണ് മത്സരം സംഘടിപ്പിച്ചത്.

അഞ്ച് റൗണ്ടുകളിലായാണ് മത്സരം നടന്നത്. അതിൽ അവസാനത്തെ 2000 മീറ്റർ ഓട്ടത്തിൽ ഫലാഹ് എന്ന കുതിരയാണ് റെക്കോർഡോടെ വിജയം നേടിയത്.

ആദ്യ റൗണ്ട് (1,200 മീറ്റർ) ‘ഫാറ്റിൻ’ എന്ന കുതിരയാണ് വിജയിച്ചത്. രണ്ടാം റൗണ്ടിൽ (1,200 മീറ്റർ) ‘ആർബി കിൻസ്മാൻ’ എന്ന കുതിരയാണ് വിജയിച്ചത്. മൂന്നാം റൗണ്ട് (1,600 മീറ്റർ) വിജയിച്ചത് ‘അന്റാരെസ് ഡെൽ മാർ’ എന്ന കുതിരയാണ്. നാലാമത്തെ റൗണ്ട് (1,600 മീറ്റർ) ‘ജത്‌ജത്ത്’ എന്ന കുതിരയാണ് വിജയിച്ചത്.

രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഷെയ്ഖുകൾ, അൽ ദാഹിറ ഗവർണറേറ്റിലെ പ്രമുഖർ എന്നിവർ മത്സരത്തിന്റെ ഭാഗമായി.