മസ്‌കറ്റ്: ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മുവാസലാത്തിൽ – 2023-ൽ 4.5 മില്യണിലധികം യാത്രക്കാരാണ് യാത്ര ചെയ്തത്. 2022-ലെ കണക്കിനേക്കാൾ 40% വർദ്ധനവ് രേഖപ്പെടുത്തിയതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
Mwasalat-ന്റെ ഫെറി സർവീസ് 2023 ൽ 236,986 യാത്രക്കാരാണ് യാത്ര ചെയ്തത്, 2022 ൽ ഇത് 221,000 ആയിരുന്നു.
ബസ് സർവീസുകൾ പ്രയോജനപ്പെടുത്തിയതിൽ 32.5% യാത്രക്കാരും ഒമാനികളാണ്. അതേസമയം ഫെറി സർവീസിൽ അവർ മൊത്തം യാത്രക്കാരുടെ 79.7% ആണ്. ബസുകൾ ഉപയോഗിക്കുന്ന സ്ത്രീ യാത്രക്കാർ 13.5% ഉം ഫെറികളിൽ 21% ഉം ആണ്.
ചരക്ക് കടത്തുന്നതിൽ മുവാസലാത്ത് ഫെറി സർവീസുകളും നിർണായക പങ്ക് വഹിച്ചു.
ഒമാനിലെ പൗരന്മാരുടെയും താമസക്കാരുടെയും ഗതാഗത ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റുന്ന മുവാസലാത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യത്തിന് ഈ വർധനവ് വ്യക്തമാക്കുന്നത്.
ശക്തമായ വിപണന പ്രവർത്തനങ്ങളും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നിരന്തര പരിശ്രമവുമാണ് തങ്ങളുടെ വിജയത്തിന് കാരണമെന്ന് മുവാസലാത്ത് വ്യക്തമാക്കി.