മസ്‌കത്ത്: ഇറാനിൽ നിന്ന് മസ്‌കറ്റിലേക്ക് ആഴ്ചയിൽ രണ്ട് വിമാനങ്ങൾ സർവീസ് നടത്താൻ ഇറാന്റെ ആസാ ജെറ്റ് എയർലൈൻസിന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അനുമതി നൽകി.
ഫെബ്രുവരി 3 മുതൽ മസ്‌കറ്റിനും ഖേഷ്മിനുമിടയിൽ ആഴ്ചയിൽ രണ്ട് വിമാനങ്ങൾക്കായി ഇറാന്റെ ആസാ ജെറ്റ് എയർലൈസിന് അതോറിറ്റി അനുമതി നൽകിയതായി സിഎഎ പ്രസ്താവനയിലൂടെ വ്യക്തമാക്കി.