മസ്‌കറ്റ്: പുതിയ റെസിഡൻഷ്യൽ ലീസ് കരാറുകൾ മാത്രം ഉൾപ്പെടുന്ന പാട്ട കരാറുകൾക്കായുള്ള ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സേവനത്തിൻ്റെ ആദ്യ ഘട്ടം മസ്‌കറ്റ് മുനിസിപ്പാലിറ്റി ആരംഭിച്ചു.
സേവനത്തിൻ്റെ തുടർന്നുള്ള ഘട്ടങ്ങളിൽ മറ്റ് വിവിധ തരത്തിലുള്ള പാട്ട കരാറുകൾക്കായുള്ള ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ പ്രക്രിയ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ, ഏജൻസികളും സർക്കാർ സ്ഥാപനങ്ങളും ഒഴികെ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ഈ സേവനത്തിന്റെ പ്രയോജനം ലഭിക്കും.
സേവനങ്ങൾ വിതരണം ചെയ്യുന്നതിനും സേവന ഇടപാടുകളുടെ പൂർത്തീകരണത്തിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുകയുമാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.