ഒമാൻ-റുവാണ്ട വിമാന സർവീസിന് അംഗീകാരം

മസ്‌കറ്റ്: 2023 ഡിസംബർ 4-ന് റിയാദിൽ ഒമാൻ സുൽത്താനേറ്റ് സർക്കാരും റിപ്പബ്ലിക് ഓഫ് റുവാണ്ട സർക്കാരും തമ്മിൽ ഒപ്പുവച്ച വിമാന സർവീസുകളുടെ കരാറിന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അംഗീകാരം നൽകി. രാജകീയ ഉത്തരവിലൂടെയാണ് (4/2024) സുൽത്താൻ കരാറിന് അംഗീകാരം നൽകിയത്.

ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും അത് ഇഷ്യൂ ചെയ്ത തീയതി മുതൽ നടപ്പിലാക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.