ഒമാൻ സുൽത്താനേറ്റിൻ്റെ ചില ഭാഗങ്ങളിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൻ്റെ ചില ഭാഗങ്ങളിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

“നിലവിൽ തെക്ക്-പടിഞ്ഞാറൻ കാറ്റ് സൗത്ത് അൽ ഷർഖിയ, മസ്‌കറ്റ്, അൽ-വുസ്ത ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ സജീവമാണെന്നും ഇത് കടൽ തിരമാലകൾ ഉയരാൻ കാരണമായേക്കാമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൂടാതെ അൽ-ബുറൈമി, അൽ-ദാഹിറ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ സജീവമായ തെക്ക്-കിഴക്കൻ കാറ്റിന് സാക്ഷ്യം വഹിക്കുകയും മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് കാരണമാവുകയും ചെയ്യുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.

ഇന്നത്തെ കാലാവസ്ഥാ പ്രവചനം, ഭൂരിഭാഗം ഗവർണറേറ്റുകളിലും ഇടത്തരം, ഉയർന്ന മേഘങ്ങൾ വരാനും, മുസന്ദം ഗവർണറേറ്റിലും അൽ-ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.

നോർത്ത് അൽ-ഷർഖിയ, സൗത്ത് അൽ-ഷാർജിയ, അൽ-വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രി വൈകി മുതൽ പുലർച്ചെ വരെ താഴ്ന്ന മേഘങ്ങളോ മൂടൽ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.