ഒമാൻ കാൻസർ അസോസിയേഷനും ഒമാൻ ഇൻ്റർനാഷണൽ ഹോസ്പിറ്റലും തമ്മിൽ കരാർ ഒപ്പിട്ടു

മസ്‌കറ്റ് – ഒമാനിലെ കാൻസർ രോഗികളെ ചികിത്സിക്കുന്നതിനായി ഒമാൻ നാഷണൽ എഞ്ചിനീയറിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി (ONEIC), ഒമാൻ ഇൻ്റർനാഷണൽ ഹോസ്പിറ്റൽ എന്നിവയുമായി കരാർ ഒപ്പിവെച്ചു. ലോക കാൻസർ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ കാൻസർ അസോസിയേഷന്റെ (OCA) സഹകരണത്തോടെയാണ് കരാർ ഒപ്പിട്ടത്.

സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഫോർ ഇൻ്റർനാഷണൽ കോപ്പറേഷൻ അസിസ്റ്റൻ്റ് പ്രസിഡൻ്റ് ഡോ മോന ബിൻത് ഫഹദ് അൽ സെയ്ദിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഒമാൻ കാൻസർ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ വഹീദ് ബിൻ അലി അൽ ഖറൂസും ONEIC സിഇഒ, ഒമാൻ ഇൻ്റർനാഷണൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. റാഷിദ് അൽ ഗൈലാനിയുമാണ് കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചത്.