മസ്‌കത്ത് – സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടെ ഒമാൻ നഗര വികസന ദൗത്യത്തിൻ്റെ സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിച്ചു.
സ്ട്രാബാഗ് ഒമാൻ, പ്രാരംഭ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തി, നിലവിൽ റോഡ് അടിസ്ഥാന സൗകര്യങ്ങൾ, വാടി കാര്യക്ഷമമാക്കൽ, നഗരത്തിൻ്റെ സെൻട്രൽ പാർക്കിന് ചുറ്റുമുള്ള പ്രദേശം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് അടിത്തറ പാകുകയാണെന്ന് അധികൃതർ അറിയിച്ചു.
ഒമാനിലെ യുവാക്കളുടെ ആധുനിക ലക്ഷ്യങ്ങൾ നിറവേറ്റുന്ന ഒരു സുസ്ഥിര നഗരം സൃഷ്ടിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നഗരവികസനത്തിനായുള്ള പുതിയ സമീപനങ്ങൾ മുൻകൂട്ടിക്കാണുന്ന അത്യാധുനിക നിർമ്മാണ ആശയങ്ങൾ സമന്വയിപ്പിച്ചാണ് ഈ പദ്ധതി പൂർത്തിയാക്കുന്നത്.
ഒമാൻ നിവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു നഗരം രൂപപ്പെടുത്തുന്നതിന് ലോകമെമ്പാടുമുള്ള വൈദഗ്ധ്യം ഒരുമിച്ചാണ് നിർദിഷ്ട പദ്ധതി.