മസ്‌കറ്റിൽ പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻ്റെ ഇരുവശങ്ങളിലും ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്‌കറ്റ് വിലായത്ത് വരെ ഫെബ്രുവരി 6-7 ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും.

“സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻ്റെ ഇരുവശങ്ങളിലും ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട് മുതൽ മസ്‌കത്ത് വിലായത്ത് വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതായി റോയൽ ഒമാൻ പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

“മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിക്കാനും പൊതുതാൽപ്പര്യത്തിനായി പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും റോയൽ ഒമാൻ പോലീസ് വാഹന ഡ്രൈവർമാരോട് അഭ്യർത്ഥിക്കുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.