മസ്‌കത്ത്: ഒമാൻ ഇന്നൊവേഷൻ ഫെസ്റ്റിവലിൻ്റെ ആദ്യ പതിപ്പിൻ്റെ പ്രവർത്തനങ്ങൾ മസ്‌കറ്റ് ഇന്നവേഷൻ കോംപ്ലക്‌സിൽ ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഇന്നൊവേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൻ്റെ പ്രവർത്തനങ്ങൾ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദിൻ്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. ഫെസ്റ്റിവലിൻ്റെ പ്രവർത്തനങ്ങൾ അഞ്ച് ദിവസത്തേക്ക് തുടരും.