മസ്‌കറ്റ്: അടുത്ത ഞായറാഴ്ച മുതൽ ഫെബ്രുവരി 14 ബുധനാഴ്ച വരെ നാല് ദിവസത്തേക്ക് ഒമാൻ സുൽത്താനേറ്റിനെ അന്തരീക്ഷ ന്യൂനമർദം ബാധിച്ചേക്കാമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
“ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് ഒമാൻ സുൽത്താനേറ്റിൻ്റെ അന്തരീക്ഷത്തെ അടുത്ത ഞായറാഴ്ച മുതൽ ഫെബ്രുവരി 14 ബുധനാഴ്ച വരെ ന്യൂനമർദം ബാധിക്കാനുള്ള സാധ്യതയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വടക്കൻ ഗവർണറേറ്റുകളെയും അൽ വുസ്ത ഗവർണറേറ്റിൻ്റെ ഭാഗങ്ങളെയും വ്യത്യസ്ത തീവ്രതയിലുള്ള മഴ ബാധിക്കാനുള്ള സാധ്യതയുമുള്ളതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
നാഷണൽ മൾട്ടിപ്പിൾ ഹാസാർഡ്സ് എർലി വാണിംഗ് സെൻ്ററിലെ സ്പെഷ്യലിസ്റ്റുകൾ വരാനിരിക്കുന്ന കാലാവസ്ഥയും അതിൻ്റെ സംഭവവികാസങ്ങളും പിന്തുടരുകയാണെന്നും പുറപ്പെടുവിച്ച ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരാൻ കേന്ദ്രം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിക്കുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.