മസ്‌കത്ത്: ഒമാൻ സന്ദർശനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ സുൽത്താൻ ഹൈതം ബിൻ താരിക്കും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ചൊവ്വാഴ്ച അൽ ആലം കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ഒമാൻ്റെ പരമോന്നത ബഹുമതിയായ “അൽ സെയ്ദ് ഓർഡർ” സുൽത്താൻ സമ്മാനിച്ചു. ഷെയ്ഖ് മിഷാലിനോടുള്ള ആദരവിന്റെയും ഇരു രാജ്യങ്ങളിലേയും ജനങ്ങളെ ഒന്നിപ്പിക്കുന്ന അടുത്ത ബന്ധത്തിൻ്റെ തെളിവായാണ് ഈ ബഹുമതി സമ്മാനിച്ചത്.
അതേസമയം ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കുവൈറ്റിൻ്റെ ഏറ്റവും മഹത്തായ ബഹുമതിയായ “ഓർഡർ ഓഫ് മുബാറക്ക് ദി ഗ്രേറ്റ്” ഒമാൻ സുൽത്താന് നൽകി. കൂടാതെ, ഒമാൻ സുൽത്താൻ ഷെയ്ഖ് മിഷാലിന് ഒമാനി കഠാരയും സമ്മാനമായി നൽകി.