ഒമാൻ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ഫെബ്രുവരി 11 ഞായറാഴ്ച മുതൽ ഫെബ്രുവരി 14 ബുധനാഴ്ച വരെ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. ബുള്ളറ്റിൻ 1.

മുസന്ദം, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദഖിലിയ, അൽ ബുറൈമി, അൽ ദാഹിറ, മസ്‌കറ്റ് എന്നിവിടങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യതയും, ശക്തമായ കാറ്റും ആലിപ്പഴവും ശക്തമായ മഴ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.