ഒമാനിലെ സ്കൂളുകൾക്ക്​ ഇന്നും അവധി

ഒമാൻ: ഒമാനിലെ സ്കൂളുകൾക്ക്​ ചൊവ്വാഴ്ചയും അവധിയായിരിക്കുമെന്ന്​ വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യപിച്ചത്. പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കുളുകൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ, ദോഫാർ, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിൽ പതിവുപോലെ ക്ലാസുകൾ നടക്കും. മഴയെ തുടർന്ന്​ തിങ്കളാഴ്ചയും ഒമാനിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ അധികൃതർ അവധി നൽകിയിരുന്നു.