യാത്രക്കാർ ശ്രദ്ധിക്കുക : ഒമാനിൽ ഒരുമ്പെട്ട് ‘ ഒ ടാക്സി’കൾ !!

ഒമാൻ സന്ദർശിക്കുന്നവർക്കും അവിടെ താമസമാക്കിയവർക്കും ഇടയിൽ പ്രിയങ്കരമായിത്തീർന്ന ഒന്നാണ് ” ഒ ടാക്സി “. സുഗമവും സുന്ദരവും സുരക്ഷിതത്വവും നിറഞ്ഞ യാത്രാനുഭവം പ്രാദാനം ചെയ്തുകൊണ്ട് ജനപ്രിമായിത്തീർന്ന ‘ഒ ടാക്സി’ ഒമാൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ട് 10 വർഷം പൂർത്തിയാകുകയാണ് .

ദശാബ്ദിയുടെ ഈ നിറവ് കമ്പനി ആഘോഷിക്കുന്നത് തങ്ങളെ സർവാത്മനാ സ്വീകരിച്ച പ്രിയ ഇടപാടുകാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ‘ യാത്രാപദ്ധതി ‘ ഒരുക്കിക്കൊണ്ടാണ് . നിരക്കിൽ 30 ശതമാനം ഡിസ്‌കൗണ്ട് നേടിക്കൊണ്ട് ഒരു മാസക്കാലം ഒ ടാക്സിയിൽ യാത്രചെയ്യാം എന്നതാണ്
ആ പദ്ധതി.

ആദ്യമായിട്ടാകും ഇങ്ങനൊരു ഓഫർ ഒരു ട്രാൻസ്പോർട്ടേഷൻ കമ്പനി നടപ്പിലാക്കുന്നത്. ഹ്രസ്വദൂര സർവീസുകൾക്ക് മാത്രമല്ല ദീർഘ ദൂര സർവീസുകൾക്കും ഈ വമ്പിച്ച ഇളവ് നൽകുന്നുണ്ട്.

ഒ ടാക്സി ആപ്പിൽ ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ പ്രൊമോ കോഡ് OMT 30
കൊടുത്താൽ 30 ശതമാനം ഡിസ്‌കൗണ്ട് കിട്ടും .
90610204 നമ്പറിലും സേവനം ലഭ്യമാണ് .

യാത്രികരുടെ സൗകര്യാർത്ഥം പല ടൈപ്പ് കാറുകളും ലഭ്യമാണ്.
ഇക്കണോമി നിരക്കുമായി ‘ സിഡാൻ’ ടൈപ്പും ലേറ്റസ്റ്റ് ലക്സസ് കാറുകൾ ഉൾപ്പെടുന്ന പ്രീമിയം സർവീസും മെഴ്‌സിഡസ് ബെൻസ് പോലുള്ള കാറുകളുമായി ലക്ഷ്വറി സർവീസും സജ്ജമാക്കികൊണ്ട് നമ്മുടെ ഇഷ്ടത്തിനൊത്ത യാത്രാസംവിധാനം കമ്പനി ഒരുക്കിയിരിക്കുന്നു.

കൂടുതൽ പേർക്ക് ഒന്നിച്ചു യാത്രചെയ്യാവുന്ന സെവൻ സീറ്റർ വാനും
സ്ത്രീകൾ ഓടിക്കുന്ന പിങ്ക് നിറം ചാർത്തിയ ‘ഫീ മെയിൽ ടാക്സി’കളും ശ്രേണിയിലുണ്ട്.

ഒമാൻ സന്ദർശിക്കുന്നതിന് ദുബായിൽ നിന്നും മറ്റും എത്തുന്നവർക്ക് പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ വഴി ‘ഒ ടാക്സി ‘മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. എയർ പോർട്ട് സർവീസിന് അനുമതിയുള്ള കമ്പനികൂടിയാണ് ഒ ടാക്സി .