സലാല: ഒമാനിലെ സലാലയിൽ ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ കാര സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ (40) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
തുംറൈത്തിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: ജയചന്ദ്രൻ. മാതാവ്: സുമ. സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾകൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.