വാദി അൽ അർബീൻ റോഡ് പദ്ധതിക്കായി മസ്കത്ത് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു

മസ്‌കറ്റ്: ഖുറിയാത്ത് വിലായത്ത് വാദി അൽ അർബീൻ റോഡ് പദ്ധതിയുടെ നടത്തിപ്പിനായി മസ്കത്ത് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു. ഈ പദ്ധതി അൽ ബത്ത വില്ലേജ് റോഡിൽ ആരംഭിക്കുമെന്നും 65 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ റോഡ് നിർമാണം, മഴവെള്ളം ഒഴുകിപ്പോകാൻ 18 കലുങ്കുകൾ, എൽഇഡി തെരുവ് വിളക്കുകൾ, സുരക്ഷാ നടപടികൾ എന്നിവ ഉൾപ്പെടുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

മേഖലയെ മെച്ചപ്പെടുത്തുക, വിനോദസഞ്ചാരവും വികസനവും പ്രോത്സാഹിപ്പിക്കുക, കാര്യക്ഷമവും ഗുണപരവുമായ സേവനങ്ങൾ നൽകുക, മസ്‌കറ്റിനെ സുസ്ഥിര നഗരമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.