ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു

മസ്‌കത്ത്: ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. മസ്‌കത്തിൽ എംബസി ഹാളിൽ കഴിഞ്ഞ വെള്ളിയാഴ്ച 2.30ന് ആരംഭിച്ച ഓപൺ ഹൗസ് വൈകുന്നേരം 4.00 മണിയ്ക്കാണ് അവസാനിച്ചത്.

ഇന്ത്യൻ അംബാസഡർ അമിത് നാരംഗും മറ്റു എംബസി ഉദ്യോഗസ്ഥരും ഓപൺ ഹൗസിൽ പങ്കെടുത്തു. എംബസിയുടെ സഹായം ആവശ്യമായ നിരവധി വിഷയങ്ങൾ ഉണർന്ന വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരായ നിരവധി പ്രവാസികൾ ഓപൺ ഹൗസിൽ പങ്കെടുത്തു. സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരിന്നു. ഓപ്പൺ ഹൗസിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ടെലികോൺഫറൻസ് വഴിയും പരാതികൾ ബോധിപ്പിക്കുന്നതിനും സഹായങ്ങൾ തേടുന്നതിനും അവസരം ഒരുക്കിയിരുന്നു.