ഗാസയിൽ യുഎൻ വെടിനിർത്തൽ കരാർ പരാജയപ്പെട്ടതിൽ അപലപിച്ച് ഒമാൻ സുൽത്താനേറ്റ്

മസ്കത്ത്: ഗാസ മുനമ്പിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം അംഗീകരിക്കാൻ യുഎൻ സുരക്ഷാ കൗൺസിലിന് കഴിയാത്തത് ഒമാൻ സുൽത്താനേറ്റ് അപലപിച്ചു.

വീറ്റോയുടെ ആവർത്തിച്ചുള്ള ഉപയോഗത്തിൻ്റെ ഫലമായി ഗാസ മുനമ്പിൽ വെടിനിർത്തൽ പ്രമേയം പുറപ്പെടുവിക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടതിൽ ഒമാൻ ഖേദവും അപലപനവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

മേഖലയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന എല്ലാ പദ്ധതികളും സുഗമമാക്കാൻ ഒമാൻ സുൽത്താനേറ്റ് അന്താരാഷ്ട്ര സമൂഹത്തോടും സെക്യൂരിറ്റി കൗൺസിലിനോടും ആവശ്യപ്പെടുന്നത് തുടരുകയും ചെയ്യുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.