മസ്‌കത്ത്: മുസന്ദം ഗവർണറേറ്റിലെ വിലായത്ത് ഓഫ് ബുഖയിൽ, ഘംധ, അൽ ജെറി ഗ്രാമങ്ങളിൽ ബ്രേക്ക് വാട്ടർ പദ്ധതിയുടെ എൺപത് ശതമാനം പൂർത്തിയായി. 2.5 ദശലക്ഷം ഒമാൻ റിയാൽ ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുന്നത്.
“ഗംധയിലെയും അൽ ജെറിയിലെയും ഗ്രാമങ്ങളിൽ മണൽ അടിഞ്ഞുകൂടുന്നത് പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മുസന്ദം ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചർ, ഫിഷറീസ്, ജലവിഭവ വകുപ്പ് ഫിഷറീസ് വെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഖലീഫ ബിൻ അലി അൽ ഷെഹി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ തൊഴിൽ ചെയ്യാൻ അനുയോജ്യവും ആകർഷകവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഫിഷ് ലാൻഡിംഗ് പ്രവർത്തനങ്ങൾക്കും പദ്ധതി സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന ബ്രേക്ക്‌വാട്ടറുകൾ, സെക്കൻഡറി ബ്രേക്ക്‌വാട്ടറുകൾ, ഷെഡുകൾ, വെയർഹൗസുകൾ, ബോട്ട് സ്ലിപ്പുകൾ, ഒരു ചെറിയ ബോട്ട് ഡോക്കിംഗ് ഏരിയ, രണ്ട് മേഖലകളിലെയും മത്സ്യബന്ധന മേഖലയ്ക്ക് അടിസ്ഥാന സേവനങ്ങൾ നൽകുന്നതിന് സഹായിക്കുന്ന മറ്റ് സേവന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതിയെന്ന് അൽ ഷെഹി ചൂണ്ടിക്കാട്ടി.