ഒമാനിൽ കാണാതായ പൗരന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസവും തുടരുന്നു

മസ്കത്ത്: അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അഖ്ദറിലെ വിലായത്തിൽ കാണാതായ രണ്ടാമത്തെ പൗരനുവേണ്ടി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുടെ തിരച്ചിൽ തുടരുന്നു. തുടർച്ചയായി പത്താം ദിവസമാണ് തിരച്ചിൽ നടത്തുന്നത്.

അൽ ജബൽ അൽ അഖ്ദറിലെ വിലായത്തിലെ താഴ്‌വരയിൽ രണ്ട് യാത്രക്കാരുമായി ഒരു കാർ മറിഞ്ഞാണ് അപകടം സംഭവിച്ചത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ അപകടത്തിൽപ്പെട്ട ഒരാളെ നേരത്തെ കണ്ടെത്തിയിരുന്നു.