വ്യാജ കമ്പനികൾ രംഗത്ത് : ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് ജാഗ്രത നിർദ്ദേശം

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ ഉംറ തീർഥാടകർക്ക് ഇലക്ട്രോണിക് രജിസ്‌ട്രേഷൻ സംവിധാനം വഴി അംഗീകൃത കമ്പനികളുമായി മാത്രം കരാറിൽ ഏർപ്പെടാൻ തീർഥാടകരോടും ഉംറ നിർവഹിക്കുന്നവരോടും എൻഡോവ്‌മെൻ്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (MERA) നിർദ്ദേശം നൽകി.

“അടുത്തിടെ, ഹജ്ജ്, ഉംറ സേവനങ്ങൾ നൽകുന്നതിന് ചില “വ്യാജ കമ്പനികളുടെ” പേരുകൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം തീർഥാടകർക്ക് രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയത്.

ഒമാൻ സുൽത്താനേറ്റിലെ തീർഥാടകർ www.hajj.om എന്ന വിലാസത്തിൽ ഇലക്ട്രോണിക് രജിസ്‌ട്രേഷൻ സംവിധാനത്തിലൂടെ ലൈസൻസുള്ള കമ്പനികളുമായി മാത്രം കരാറിൽ ഏർപ്പെടാൻ എല്ലാ തീർഥാടകരോടും ഉംറ നിർവഹിക്കുന്നവരോടും ആവശ്യപ്പെടുന്നതായി മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.