ഒമാനിൽ ഇലക്ട്രോണിക് തട്ടിപ്പ് നടത്തിയ നാല് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ഇലക്ട്രോണിക് തട്ടിപ്പ് നടത്തിയ നാല് പ്രവാസികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.

“പൗരന്മാരെയും താമസക്കാരെയും ഫോണിൽ വിളിച്ച് അവരുടെ ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് അറിയിച്ച് പാസ്‌വേഡ് (OTP) ആവശ്യപ്പെട്ട് കബളിപ്പിച്ചതിന് ഏഷ്യൻ പൗരത്വമുള്ള നാല് പേരെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തതായി ROP പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായതായി പ്രസ്താവനയിൽ വ്യക്തമാക്കി.