മസ്കത്ത്: നിസ്വയിലേക്കുള്ള നാല് പാതകൾ ഗതാഗതത്തിനായി തുറന്നുകൊടുക്കും.
“ROP ട്രാഫിക്കുമായി സഹകരിച്ച്, അൽ റുസൈൽ-ബിഡ്ബിഡ് റോഡിൽ മസ്‌കറ്റിൽ നിന്ന് നിസ്‌വയിലേക്ക് പോകുന്നവർക്കായി നാല് പാതകൾ തുറന്ന് നൽകുമെന്ന് ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
“റോഡ് ഉപയോക്താക്കൾ ശ്രദ്ധിക്കുകയും മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പാലിക്കുകയും സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കുകയും ചെയ്യണമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.