ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റ് വർധിപ്പിച്ചു

മസ്‌കറ്റ്: മസ്‌കറ്റിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിലായി 3543 അപേക്ഷകർക്ക് സീറ്റ് അനുവദിച്ചു. മാർച്ച് 3-ന് ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൽ നടന്ന കമ്പ്യൂട്ടർ ജനറേറ്റഡ് നറുക്കെടുപ്പിലാണ് സീറ്റ് അനുവദിച്ചത്. ഇന്ത്യൻ സ്‌കൂൾസ് ഒമാൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കത്തിൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.

തലസ്ഥാനത്തെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ പങ്കെടുത്ത നറുക്കെടുപ്പിൽ വൈസ് ചെയർമാൻ ഷമീർ പി.ടി.കെ., ബോർഡ് അംഗങ്ങളായ വിജയ് ശരവണൻ, അമ്പലവാണൻ, സീനിയർ പ്രിൻസിപ്പൽ, വിദ്യാഭ്യാസ ഉപദേഷ്ടാവ് വിനോബ എം.പി എന്നിവർ പങ്കെടുത്തു.

KG1 (1402), KG2 (458), ക്ലാസ് 1 (594), ക്ലാസ് 2 (191), ക്ലാസ് 3 (192), ക്ലാസ് 4 (152), ക്ലാസ് 5 (135) ), ക്ലാസ് 6 (126), ക്ലാസ് 7 (98), ക്ലാസ് 8 (103), ക്ലാസ് 9 (92) ഇപ്രകാരമാണ് ഓരോ ക്ലാസിലേക്കും സീറ്റ് വർദ്ധനവ് അനുവദിച്ചത്. പ്രവേശന തീയതിയെക്കുറിച്ചും അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ട രേഖകളെക്കുറിച്ചും സ്കൂളുകൾ രക്ഷിതാക്കളെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.