ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: അൽ ദഖിലിയ, മുസന്ദം, ബുറൈമി, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദാഹിറ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ഇടിമിന്നലിനും കാറ്റിനും ഒപ്പം ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 20-60 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യങ്ങളിൽ വാദികൾ കവിഞ്ഞൊഴുകുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടിമിന്നലുള്ള സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് കാലയളവിൽ കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.