സലാലയിലെ റസാത്ത് ഫാമിൽ പുതിയ ഇനം വാഴകൾ

സലാല: റോയൽ കോർട്ട് അഫയേഴ്സിനു കീഴിൽ പ്രവർത്തിക്കുന്ന സലാലയിലെ റോയൽ റസാത്ത് ഫാമിലെ കാർഷിക വിദഗ്ധർ പുതിയ ഇനം വാഴ വികസിപ്പിച്ചെടുത്തു.

2015-ൽ വിദഗ്ധർ പുതിയ ഇനത്തിൽപ്പെട്ട നിരവധി തൈകൾ കൃഷിക്കായി തിരഞ്ഞെടുത്തതോടെയാണ് ഈ ശാസ്ത്രീയ വികസനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മൂന്നുവർഷത്തെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും കൃഷിയിലൂടെയുമാണ് പുതിയ വാഴച്ചെടി വികസിപ്പിച്ചെടുത്തത്.

പ്രാദേശിക മണ്ണ്, ജലം, കാലാവസ്ഥ എന്നിവയുമായി അസാധാരണമായ പൊരുത്തപ്പെടുത്തൽ ഉൾപ്പെടെ നിരവധി സവിശേഷ ജനിതക സവിശേഷതകൾ പുതിയ സ്ട്രെയിൻ പ്രകടിപ്പിക്കുന്നു.

വികസിപ്പിച്ച ഫാമിൻ്റെ ബഹുമാനാർത്ഥം മോസ് റസാത് എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ഇനത്തിന് കരുത്തുറ്റ ഇലകളാണ് ഉള്ളത്. വില്യംസ് ഇനത്തേക്കാൾ മൂന്നാഴ്ച മുമ്പ് ചെടികൾ വിളവെടുപ്പിന് പാകമാകും.