ഒമാനിലെ നാല് ഗവർണറേറ്റുകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി

മസ്‌കത്ത്: മോശം കാലാവസ്ഥയെ തുടർന്ന് അൽ ദാഹിറ, അൽ ദഖിലിയ, നോർത്ത്, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളിൽ മാർച്ച് 6 ന് സർക്കാർ, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക് അവധി പ്രഖ്യപിച്ചു. വിദ്യാഭാസ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ശരിയായ തീരുമാനം എടുക്കുന്നതിന് മറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റുകൾ കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തുകയും നിരീക്ഷിക്കുകയും വേണമെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.