മസ്‌കത്ത്: മസ്‌കത്തിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി അന്തരിച്ചു. വാദി കബീർ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥിനി സമീഹ തബസ്സുമാണ് മരിച്ചത്. മാതാവിനൊപ്പം സ്‌കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സമീഹയ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മാതാവ് ഗുരുതര പരിക്കുകളോടെ കൗല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹൈദരാബാദ് സ്വദേശിയാണ്.