ബാക്കു, അൽമാട്ടി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിച്ച് സലാം എയർ

മസ്‌കറ്റ് – അസർബൈജാനിലെ ബാക്കു, കസാക്കിസ്ഥാനിലെ അൽമാട്ടി എന്നീ രണ്ട് വേനൽക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസ് സലാം എയർ പുനഃസ്ഥാപിച്ചു.

മസ്‌കറ്റിൽ നിന്ന് ബാക്കുവിലേക്കുള്ള പ്രതിവാര ഫ്ലൈറ്റുകൾ ജൂൺ 16 മുതലും അൽമാട്ടിയിലേക്കുള്ള ഫ്ലൈറ്റുകൾ ജൂൺ 18 മുതലും ആരംഭിക്കും. ബാക്കുവിലേക്കും അൽമാട്ടിയിലേക്കും സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഈ ലക്ഷ്യസ്ഥാനങ്ങളുടെ നിലനിൽക്കുന്ന ജനപ്രീതിയുടെ തെളിവാണ്.

“ജനപ്രിയമായ ആവശ്യം കണക്കിലെടുത്ത് ബാക്കുവും അൽമാട്ടിയും വീണ്ടും സർവീസുകൾ ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുള്ളതായി സലാം എയറിൻ്റെ ആക്ടിംഗ് സിഇഒ ക്യാപ്റ്റൻ അഹമ്മദ് അൽ ഷിധാനി പറഞ്ഞു.

കഴിഞ്ഞ വർഷം ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണം ഈ മനോഹരമായ വേനൽക്കാല ലക്ഷ്യസ്ഥാനങ്ങൾ തിരികെ കൊണ്ടുവരാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചതായും ബാക്കുവും അൽമാറ്റിയും നൽകുന്ന അതുല്യമായ അനുഭവങ്ങളാൽ യാത്രക്കാർ ആകർഷിക്കപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.