ഒമാനിൽ വ്യാജ വെബ്‌സൈറ്റ് തട്ടിപ്പ്: അഞ്ച് പേർ അറസ്റ്റിൽ

മസ്‌കത്ത്: വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് ഇലക്ട്രോണിക് തട്ടിപ്പ് നടത്തിയ അഞ്ച് പേരെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.

ഔദ്യോഗിക വെബ്‌സൈറ്റിനു സമാനമായി വ്യാജ വെബ്‌സൈറ്റ് സൃഷ്‌ടിച്ച് തട്ടിപ്പ് നടത്തിയതിന് അറബ് പൗരന്മാരായ അഞ്ച് പേരെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തതായി ROP പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതികൾക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് ആർഒപി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.