നോൺ റസിഡൻ്റ് അംബാസഡർമാരെ നിയമിക്കാൻ ഉത്തരവിട്ട് ഒമാൻ സുൽത്താൻ

മസ്‌കറ്റ്: നോൺ റസിഡൻ്റ് അംബാസഡർമാരെ നിയമിക്കുന്നതിന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവ് പുറപ്പെടുവിച്ചു.

ആർട്ടിക്കിൾ (1) അനുസരിച്ച് ബ്രസീൽ ഫെഡറേറ്റീവ് റിപ്പബ്ലിക്കിലെ ഒമാൻ സുൽത്താനേറ്റ് അംബാസഡറായ തലാൽ ബിൻ സുലൈമാൻ ബിൻ ഹബീബ് അൽ റഹ്ബിയെ ഉറുഗ്വേയിലേക്കും കൊളംബിയ റിപ്പബ്ലിക്കിലേക്കും ഒമാൻ്റെ നോൺ റെസിഡൻ്റ് അംബാസഡറായി നിയമിക്കുന്നു.

ആർട്ടിക്കിൾ (2) അനുസരിച്ച് ബ്രിട്ടനിലെയും നോർത്തേൺ അയർലണ്ടിലെയും ഒമാൻ സുൽത്താനേറ്റ് അംബാസഡറായ ബദർ ബിൻ മുഹമ്മദ് ബിൻ ബദർ അൽ മന്തേരിയെ ഐസ്‌ലാൻഡിലെ ഒമാനിൻ്റെ നോൺ റെസിഡൻ്റ് അംബാസഡറായി നിയമിച്ചു.

ആർട്ടിക്കിൾ (3) ശ്രീലങ്കയിലെ ഒമാൻ സുൽത്താനേറ്റ് അംബാസഡറായ അഹമ്മദ് ബിൻ അലി ബിൻ സെയ്ദ് അൽ റാഷിദിയെ മാലിദ്വീപിലെ ഒമാൻ്റെ നോൺ റെസിഡൻ്റ് അംബാസഡറായി നിയമിക്കുന്നു.

ആർട്ടിക്കിൾ (4) റഷ്യൻ ഫെഡറേഷനിലെ ഒമാൻ സുൽത്താനേറ്റ് അംബാസഡറായ ഹമൂദ് ബിൻ സലിം ബിൻ അബ്ദുല്ല അൽ തുവൈയ്യയെ അർമേനിയ റിപ്പബ്ലിക്കിലേക്കും റിപ്പബ്ലിക് ഓഫ് സെർബിയയിലേക്കും ഒമാൻ്റെ അംബാസഡറായി നിയമിക്കുന്നു.

ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും അത് ഇഷ്യൂ ചെയ്ത തീയതി മുതൽ നടപ്പിലാക്കുകയും ചെയ്യുമെന്ന് ആർട്ടിക്കിൾ (5) വ്യക്തമാക്കുന്നു.