ഒമാനിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദ്ദം ബാധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അൽ ഹജർ പർവതനിരകളിലും സൗത്ത് അൽ ഷർഖിയ, ദോഫാർ, അൽ വുസ്തയുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായും നാഷണൽ എർലി വാണിംഗ് സെൻ്റർ വ്യക്തമാക്കി.

ഒമാൻ കടലിൻ്റെ തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ മുസന്ദം ഭാഗത്തും കടൽ പ്രക്ഷുബ്ധമായിരിക്കും. ഒമാൻ സുൽത്താനേറ്റിൻ്റെ മിക്ക ഗവർണറേറ്റുകളിലും വടക്കൻ കാറ്റ് (12-25 നോട്ട്) മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.