സൗത്ത് അൽ ബത്തിന മുനിസിപ്പൽ കൗൺസിൽ യോഗം ചേർന്നു

അ’റുസ്താഖ്: സൗത്ത് അൽ ബത്തിനയിലെ ഗവർണറേറ്റിൽ 2024-ലെ മുനിസിപ്പൽ കൗൺസിൽ 3-ാമത് യോഗം ചേർന്നു. സൗത്ത് അൽ ബത്തിന ഗവർണർ മസൂദ് സെയ്ദ് അൽ ഹാഷിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

കൃഷി, മത്സ്യബന്ധനം, ജലവിഭവം എന്നീ മേഖലകളിലെ നിക്ഷേപ പദ്ധതികൾ, കാർഷിക പദ്ധതികളുടെ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്തുന്ന സൗകര്യങ്ങൾ, ചില സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനത്തിൻ്റെ ഫലങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.