മസ്‌കറ്റ്: മാർച്ച് 26 ചൊവ്വാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് കടൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽ യാത്രക്കാരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
മാർച്ച് 26 ചൊവ്വാഴ്ച മുതൽ മാർച്ച് 28 വ്യാഴം വരെ മുസന്ദം തീരങ്ങളിലും ഒമാൻ കടലിൻ്റെ തീരങ്ങളിലും കടൽ തിരമാലകൾ 1.5-2.5 മീറ്റർ വരെ ഉയരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിൻ്റെ പ്രവർത്തനമാണ് തിരമാലകൾ ഉയരാൻ കാരണമെന്നും കാലാവസ്ഥ കേന്ദ്രം ചൂണ്ടിക്കാട്ടി.