ഒമാനിൽ ഇടുക്കി സ്വദേശി നിര്യാതനായി

മസ്‌കത്ത്: ഒമാനിൽ ഇടുക്കി സ്വദേശി നിര്യാതനായി. ഇടുക്കി കാഞ്ചിയാറിലെ കല്ലുകുന്നേൽ ഹൗസിൽ റോയിച്ചൻ മാത്യു (47) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഖുറിയാത്തിൽ പവർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മാത്യു എബ്രഹാം. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: സൗമ്യ. മക്കൾ: അലൻ റോയിച്ചൻ, അതുൽ റോയിച്ചൻ, അലീന റോയിച്ചൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.