ഒമാനി, പലസ്തീൻ വിദേശകാര്യ മന്ത്രിമാർ ടെലിഫോൺ സംഭാഷണം നടത്തി

മസ്‌കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, പലസ്തീൻ വിദേശകാര്യ മന്ത്രി ഡോ.റിയാദ് അൽ മാലിക്കിയുമായി ഫോൺ സംഭാഷണം നടത്തി. നിലവിൽ ഫലസ്തീനിലെ സാഹചര്യങ്ങളെ കുറിച്ച് രണ്ട് മന്ത്രിമാരും ചർച്ച ചെയ്തു.

പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിൻ്റെ പരമോന്നത താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റി സയ്യിദ് ബദർ അടിവരയിട്ട് വ്യക്തമാക്കി.

അതേസമയം, രാഷ്ട്രീയവും നിയമപരവുമായ മീറ്റിംഗുകളിൽ പലസ്തീൻ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ ഒമാൻ സുൽത്താനേറ്റ് നടത്തിയ ശ്രമങ്ങൾക്ക് ഫലസ്തീൻ പക്ഷത്തിൻ്റെ അഭിനന്ദനം ഡോ. ​​റിയാദ് അൽ മാലിക്കി അറിയിച്ചു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളുമായി ഏറ്റുമുട്ടുന്ന ഇസ്രായേലി നടപടികളെ അപലപിച്ചുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഒമാൻ നൽകിയ ഹർജിയെ അദ്ദേഹം എടുത്ത്‍കാട്ടി.