വാദി മിസ്തലിലെ മനോഹരമായ വാകൻ പ്രദേശത്തേക്ക് കേബിൾ കാർ പദ്ധതി

മസ്‌കറ്റ്: നഖലിലെ വിലായത്തിൽ സ്ഥിതി ചെയ്യുന്ന വാദി മിസ്തലിലെ മനോഹരമായ വാകൻ പ്രദേശത്തേക്ക് കേബിൾ കാർ ഇൻഫ്രാസ്ട്രക്ചറുകൾക്കായി ഡിസൈനുകളും രേഖകളും തയ്യാറാക്കാൻ ലക്ഷ്യമിട്ടുള്ള കൺസൾട്ടിംഗ് സേവനങ്ങൾക്കായുള്ള ടെൻഡർ നടപടികൾ സൗത്ത് ബത്തിന ഗവർണറേറ്റ് ആരംഭിച്ചു. താൽപ്പര്യമുള്ളവർക്ക് ഏപ്രിൽ 19 വരെ ബിഡ് ഡോക്യുമെൻ്റുകൾ സ്വന്തമാക്കാവുന്നതാണ്. ബിഡ് ഡോക്യുമെൻ്റുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 9 ആണെന്നും അധികൃതർ വ്യക്തമാക്കി.

അൽ ജബൽ അൽ അബ്യാദ് പ്രദേശത്തിൻ്റെയും വകാൻ ഗ്രാമത്തിൻ്റെയും വികസനത്തിന് വ്യക്തമായ ഒരു സമയക്രമം സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകത ജനുവരിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് വ്യക്തമാക്കിയിരുന്നു.

ഈ പ്രദേശങ്ങളിലെ വിനോദസഞ്ചാരത്തിന്റെ മുഴുവൻ സാധ്യതകളും തുറക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ സ്രഷ്ടിക്കുന്നതിനും ഈ നിർദ്ദേശം ലക്ഷ്യമിടുന്നു.