മസ്‌കറ്റിൽ മലനിരകളിൽ കാൽനടയാത്രക്കിടെ വഴിതെറ്റിയ 4 പേരെ സിഡിഎഎ രക്ഷപ്പെടുത്തി

മസ്‌കറ്റ് – മലനിരകളിൽ വഴിതെറ്റിപ്പോയ നാല് കാൽനടയാത്രക്കാരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റ് (സിഡിഎഎ) വിജയകരമായി രക്ഷപ്പെടുത്തി.

‘മസ്‌കറ്റിലെ ഒരു പർവതപ്രദേശത്ത് കാൽനടയാത്രയ്ക്കിടെ വഴിതെറ്റിയ 4 പേരെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ രക്ഷപ്പെടുത്തിയതായി സിഡിഎഎ പ്രസ്താവനയിലൂടെ അറിയിച്ചു. 4 പേരും ആരോഗ്യവാൻമാരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ മൗണ്ടൻ ഹൈക്കിംഗിലും സാഹസിക കായിക വിനോദങ്ങളിലും ഏർപ്പെടുമ്പോൾ സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകണമെന്ന് അതോറിറ്റി എല്ലാവരോടും അഭ്യർത്ഥിച്ചു.