ഒമാനിൽ പെരുന്നാൾ അവധി ചൊവ്വാഴ്ച്ച ആരംഭിക്കും

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ പൊതു-സ്വകാര്യ മേഖലകൾക്കുള്ള ഈദ് അൽ ഫിത്തർ അവധി ഏപ്രിൽ 9 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക ഡ്യൂട്ടി ഏപ്രിൽ 14 ഞായറാഴ്ച പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പ്രസ്തുത അവധി ദിനത്തിൽ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ തൊഴിലുടമകൾക്ക് അംഗീകരിക്കാമെന്ന് തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ-അവധിക്ക് നഷ്ടപരിഹാരം നൽകിയാൽ മതിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.